plasma-therapy

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ ആ​ദ്യ രോ​ഗി മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​നാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​യാ​ൾ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ന്യൂ​മോ​ണി​യ​യും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോഗിയുടെ മരണം പ്ലാ​സ്മ തെ​റാ​പ്പി​ ചികിത്സ രീതി തെറ്റാണെന്നല്ല സൂചിപ്പിക്കുന്നത് എന്നാണ് ചികിത്സ നടത്തിയ എച്ച്.സി.ജി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ.യു.എസ് വിശാല്‍ റാവുവിന്റെ പ്രതികരണം. 'ഇത് ക്ലിനിക്കല്‍ പരീക്ഷണമാണ്. പ്രത്യേക അനുമതി ലഭിച്ച രോഗിയിലാണ് ഈ ചികിത്സ രീതി പരീക്ഷിച്ചത്. ഇത് എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള ചികിത്സ രീതിയല്ല. കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനുള്ള ചികിത്സ രീതിയാണ്'- ഡോ.യുഎസ് വിശാല്‍ റാവു ഒരു ദേശിയ മാദ്ധ്യമത്തോട് പ്രതികരിച്ചു.