നെയ്യാറ്റിൻകര:കുടുംബശ്രീക്കായി സർക്കാർ അനുവദിച്ച വായ്പകൾ എല്ലാ യൂണിറ്റുകൾക്കും ലഭ്യമാക്കുക,കമ്മ്യൂണിറ്റി കിച്ചൺ വരവ് ചെലവ് കണക്കുകൾ പൊതുജന സമക്ഷം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദിയൻകുളങ്ങരയിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന സമിതി അംഗം കൊല്ലയിൽ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് അനിവേലപ്പൻ അദ്ധ്യക്ഷത വഹിച്ചു.കൊല്ലയിൽ പഞ്ചായത്തിന്റെ 16 വാർഡുകളിലായി നടന്ന ധർണയിൽ സംസ്ഥാന സമിതി അംഗം മഞ്ചവിളാകം കാർത്തികേയൻ, മണ്ഡലം പ്രസിഡന്റ് അജയൻ,അഡ്വ.പ്രദിപ്,കൊറ്റാമം സന്തോഷ്,ധനുവച്ചപുരം വിനോദ് ,പ്രശാന്ത് തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.