pic

കണ്ണൂർ: നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഉത്തർപ്രദേശ് സ്വദേശികളായ അമ്പതോളം തൊഴിലാളികളാണ് മെഡിക്കൽ സർട്ടിഫിക്കറ്റുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചത്. ജില്ലാ ലേബർ ഓഫീസറും പൊലീസുമെത്തി അടുത്ത ട്രെയിനിൽ ഇവർക്ക് മുൻഗണന നൽകാമെന്ന് അറിയിച്ച് എല്ലാവരേയും അനുനയിപ്പിക്കുകയായിരുന്നു. ഇതിനകം ജില്ലയിൽ നിന്നും രണ്ട് ട്രെയിനുകളിലായി 2280 തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക് മടങ്ങിയിട്ടുണ്ട്.