ആലപ്പുഴ: ആലപ്പുഴ മാന്നാർ ബുധനൂരില്‍ വീടിന് മുന്നില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. കടമ്പൂര്‍ പടനശ്ശേരിയില്‍ ഓമന, മരുമകള്‍ മഞ്ജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീടിന് മുറ്റത്തെ മരച്ചില്ല ഒടിഞ്ഞുവീണാണ് വൈദ്യുത ലൈന്‍ പൊട്ടിയത്. ഓമനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മഞ്ജുവിനും ഷോക്കേല്‍ക്കുകയായിരുന്നു. ആറുവയസ്സുള്ള കുട്ടിക്കും ഷോക്കേറ്റു. കുട്ടി അപകടനില തരണം ചെയ്തു.