കിളിമാനൂർ :ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലിസിൽ പരാതി നൽകി.തട്ടത്തുമല മണലേത്ത് പച്ച ചരുവിള പുത്തൻ വീട്ടിൽ കുമാരിയാണ് ഭർത്താവ് കുട്ടനെ (63) കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത് .മാനസിക പ്രശ്നമുള്ളയാളാണ് ഇയാൾ.കാണാതാകുമ്പോൾ മുണ്ടും ഷർട്ടുമായിരുന്നു വേഷം. കഴിഞ്ഞ മാസം 21 മുതലാണ് കാണാതാകുന്നത്.കിളിമാനൂർ പൊലിസ് കേസെടുത്തു .