തിരുവനന്തപുരം:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മേയ് 21 സമഭാവനാ ദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ 19000 വാർഡുകളിൽ കോൺഗ്രസ് പ്രവർത്തകർ സമഭാവനാ പ്രതിജ്ഞയെടുക്കും. പ്രവർത്തകർ രക്തദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.