തിരുവനന്തപുരം: ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണാണെങ്കിലും ജില്ലയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പഴംപച്ചക്കറി കടകൾ, ഹോട്ടലുകളിലെ പാഴ്സൽ കൗണ്ടറുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറന്നു പ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ട്രഷറർ നെട്ടയം മധു എന്നിവർ അറിയിച്ചു.