നാഗർകോവിൽ: സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു. പത്മനാഭപുരം നിയോജക മണ്ഡലം എം.എൽ.എയും ഡി.എം.കെ പാർട്ടിയുടെ കന്യാകുമാരി വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ മനോ തങ്കരാജിനെതിരയാണ് കേസെടുത്തത്. ' ഗോ കൊവിഡ് ഗോ', ഗോ ബാക്ക് മോഡി എന്നും കൊവിഡും മോഡിയും സ്വയമേ ഇന്ത്യ വിട്ട് പോകില്ല എന്നും ജനങ്ങൾ പോരാടി വിരട്ടണം എന്നായിരുന്നു എം.എൽ.എയുടെ ഫേസ് ബുക്ക് പോസ്റ്റ്.ബി.ജെ.പി പാർട്ടിയുടെ കന്യാകുമാരി ജില്ലാ സെക്രട്ടറി വിസു കോട്ടാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.