liberty-basheer

തിരുവനന്തപുരം: സൂഫിയും സുജാതയും ഓൺലൈനിൽ റിലീസ് ചെയ്താൽ വിജയ് ബാബുവിന്റെയും ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹി ലിബർട്ടി ബഷീർ പറഞ്ഞു.

സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴുള്ള ഈ നീക്കം ചതിയാണ്.പുതുമുഖ നിർമ്മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെങ്കിൽ മനസിലാക്കാനാകും. വലിയ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവും നടനും നടത്തിയ നീക്കം അംഗീകരിക്കാനാകില്ല.

സിനിമ തീയറ്ററിൽ കളിച്ചാലേ അയാൾ സിനിമാ നടനാകൂ. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വരുമ്പോൾ അയാൾ സീരിയൽ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കണ്ടേ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയറ്ററുകളിൽ കളിപ്പിക്കില്ലെന്ന തീരുമാനമാണ് ഞങ്ങൾ കൈക്കൊള്ളുന്നത് ലിബർട്ടി ബഷീർ പറഞ്ഞു.