nirmala-

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ മൂന്നാംഘട്ട പ്രഖ്യാപനം തുടങ്ങി. കൃഷിക്കും അനുബന്ധ മേഖലകളിലുള്ളവർക്കും വേണ്ടിയുള്ള പ്രഖ്യാപനമാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനൊന്ന് പദ്ധതികളാണ് കാർഷികമേഖലയ്ക്കായി ഇന്ന് പ്രഖ്യാപിക്കുന്നത്. വിതരണശൃംഖലയിലെ പരിഷ്കരണം പ്രഖ്യാപനത്തിലുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമൂഹത്തിൽ ഭൂരിപക്ഷം പേരും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.രാജ്യത്ത് 85% നാമമാത്ര ചെറുകിട കർഷകരുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രഖ്യാപിക്കുന്നതിൽ എട്ട് പദ്ധതികൾ കാർഷികമേഖലയുടെ അടിസ്ഥാന വികസനത്തിനും മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങളുമാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പി.എം കിസാൻ ഫണ്ട് വഴി 18700 കോടി രൂപ കർഷകർക്ക് കൈമാറിയെന്നും താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപ കേന്ദ്രം നൽകിയെന്നും ധനമന്ത്രി പറഞ്ഞു. 4100 കോടി രൂപ ക്ഷീര കർഷകർക്ക് രണ്ട് മാസത്തിനിടെ നൽകിയതും ചെമ്മീൻ കൃഷികാർക്ക് ഉൾപ്പടെ നൽകിയ സഹായവും ധനമന്ത്രി ഓർമ്മിപ്പിച്ചു.

ഇന്നത്തെ പ്രഖ്യാപനങ്ങൾ

 കാർഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടി

 ക്ഷീര സഹകരണ സംഘങ്ങൾക്ക് 5,000 കോടി. രണ്ട് കോടി കർഷകർക്ക് സഹായം

 ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്ക് 10,000 കോടി രൂപ

 രാജ്യാന്തര ബ്രാൻഡുകളുടെ വികസനചത്തിന് സംസ്ഥാനങ്ങൾക്ക് പ്രാദേശിക ക്ലസ്റ്റർ രൂപീകരിക്കാം

 വനിത ക്ലസ്റ്ററുകൾക്ക് ഊന്നൽ നൽകും

 കയറ്റുമതിക്ക് സർക്കാർ സഹായം

 മത്സ്യതൊഴിലാളികൾക്ക് ഇരുപതിനായിരം കോടി

 വിളകളുടെ സംഭരണം മെച്ചപ്പെടുത്താൻ തുക

മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കും

 മൃഗസംരക്ഷണ മേഖലയ്ക്കായി 13,343 കോടി രൂപ

 രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ 53 കോടി കന്നുകാലികൾക്ക് നൽകും

 പശുക്കളുടെ കുളമ്പു രോഗം നിയന്ത്രിക്കാൻ ദേശിയ പദ്ധതി

 മൃഗസംരക്ഷണ പരിപാലന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടി

 ഗംഗതീരത്ത് ഔഷധസസ്യ കൃഷിക്ക് 808 ഹെക്‌ടർ ഇടനാഴി

 ഔഷധ സസ്യങ്ങളുടെ കൃഷിക്ക് 4,000 കോടി രൂപ നീക്കിവയ്ക്കും

 ഔഷധങ്ങളുടെ വിതരണത്തിന് ദേശിയ ശൃംഖലയുണ്ടാക്കും

 ഗംഗ നദിക്കരയിലും ഔഷധ കൃഷിക്കുള്ള സഹായം നൽകും

 പാൽ സംസ്ക്കരണ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് പിന്തുണ

 തേനീച്ച വളർത്തൽ പദ്ധതികൾക്ക് 500 കോടി രൂപ. ഇതുവഴി രണ്ടു ലക്ഷം പേർക്ക് കൂടുതൽ വരുമാനം

 പച്ചക്കറികളും പഴങ്ങളും സംഭരിക്കാനും അടുത്തുള്ള ചന്തകളിൽ എത്തിക്കാനും 500 കോടി

 വേഗം കേടാകുന്ന കാർഷിക വസ്തുക്കളുടെ പട്ടിക വിപുലീകരിച്ചു. ഇത്തരം സാധനങ്ങളുടെ വിൽപ്പനയ്ക്കും സംഭരണത്തിനും സബ്സിഡി

 അവശ്യസാധനിയമത്തിൽ ഭേദഗതി വരുത്തും

 ധാന്യകയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ എടുത്തുകളയും

 അസാധാരണ സാഹചര്യങ്ങളിലൊഴികെ കർഷകന് കൂടുതൽ സംഭരണമാകാം

 കൃഷി തുടുങ്ങുമ്പോൾ തന്നെ കർഷകന് വിളയുടെ വില നിശ്ചയിക്കാം

 കാർഷിക ഉത്പാനം ഇഷ്ടമുള്ള ആൾക്ക് വിൽക്കാൻ കൃഷിക്കാരനായി കേന്ദ്രനിയമം കൊണ്ടുവരും

 സംസ്ഥാനത്തിന് പുറത്ത് പോയി കൃഷിക്കാരന് ഉത്പനം വിൽക്കാനും നിയമം കൊണ്ടുവരും

 ഓൺലൈൻ വ്യാപാരത്തിന് നിയമം കൊണ്ടുവരും

 ഉത്പാദന മേഖലയിൽ കൃഷിക്കാരന് മേലുള്ള നിയന്ത്രണങ്ങൾ മാറ്റും