കാട്ടാക്കട:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് സംഘടിപ്പിച്ചിരിക്കുന്ന ന്യൂസ് പേപ്പർ ചലഞ്ചിന്റെ കാട്ടാക്കട മണ്ഡലതല ഉദ്‌ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് എ.ആൽബർട്ടിന് പഴയ പത്ര പേപ്പറുകൾ നൽകി പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ.ജെ.ഹരീന്ദ്രൻ നായർ നിർവഹിച്ചു.മണ്ഡലം സെക്രട്ടറി രഞ്ജിത് കൊറ്റംപള്ളി,പ്രസിഡന്റ് അജികുമാർ,മേഖലാ സെക്രട്ടറി രാഹുൽ.എസ്. ബി.അഭയ്,ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.