കോവളം: വിഴിഞ്ഞം മാലിന്യ പ്ലാന്റിനെതിരെ യൂത്ത് കോൺഗ്രസ് കോവളം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 50000 ഒപ്പ് ശേഖരണ പരിപാടിയുടെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, ഡി.സി.സി അംഗളായ കെ.വി അഭിലാഷ്, ജോയി,അഫ്സൽ,വെങ്ങാനൂർ ശ്രീകുമാർ, ശിവകുമാർ, മുജീബ് റഹ്മാൻ, ഡെൻസൻ കാസ്‌ട്രോ,ചൊവ്വര രാജൻ, നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു.