കോവളം : കോവിഡ് 19 കാലത്ത് വൈദ്യുതി ചാർജ് അമിതമായി ഈടാക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വെങ്ങാനൂർ മണ്ഡലം കമ്മിറ്റി വിഴിഞ്ഞം കെ. എസ്. ഇ. ബി ഓഫീസിനു മുന്നിൽ ചൂട്ടു കത്തിച്ചു നിൽപ് സമരം നടത്തി.യുത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് സമരം ഉദ്ഘാടനം ചെയ്തു.വെങ്ങാനൂർ മണ്ഡലം പ്രസിഡന്റ്‌ ജിനുലാൽ നേതാക്കളായ കാഞ്ഞിരംകുളം ശിവകുമാർ,സുജിത്ത്‌ പനങ്ങോട്,മനോജ്‌,കോവളം ഷൈജു,ജോൺസൺ, പ്രഭുൽ,സക്കീർ,സജു,സജന സാജൻ,മുക്കോല ബിജു,അനന്തു ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.