ramesh-chennithala

തിരുവനന്തപുരം: ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സർക്കാരുമാണ് ഈ കൊവിഡ് കാലത്ത് യഥാർത്ഥത്തിൽ രാഷ്ട്രീയം കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വാളയാറിൽ ജനപ്രതിനിധികൾ പോയത് രാഷ്ട്രീയം കളിക്കാനല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് ജീവനും കൊണ്ടോടി വന്ന സഹോദരങ്ങളെ വാളയാറിൽ സർക്കാർ തടയുകയും പ്രാഥമിക സൗകര്യം പോലും ചെയ്തു കൊടുക്കാതിരിക്കുകയും വെയിലിലും മഴയിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം നരകിക്കുകയും ചെയ്തപ്പോഴാണ് ജനപ്രതിനിധികൾ ചെന്നത്. അത് ജനപ്രതിനിധികളുടെ കടമയാണ്. അല്ലാതെ നമ്മുടെ സഹോദരങ്ങൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് അവരെ മരണദൂതന്മാരായി ചിത്രീകരിക്കുകയല്ല വേണ്ടത്.
വാളയാറിൽ ആളുകൾക്ക് രാത്രിയും പകലും വഴിയോരത്ത് കെട്ടിക്കിടക്കേണ്ടി വന്ന ദുരവസ്ഥ സൃഷ്ടിച്ചത് സർക്കാരാണ്. ചെക്ക് പോസ്റ്റുകളിൽ ധാരാളം പേരെത്തുമെന്ന് മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണമൊരുക്കിയിരുന്നെങ്കിൽ പരിതാപകരമായ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. സർക്കാരിന്റെ വീഴ്ചയിലുണ്ടായ ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനാണ് ജനപ്രതിനിധികൾ നാടകം കളിക്കുന്നുവെന്നൊക്കെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത്.
വാളയാറിൽ പോയ ജനപ്രതിനിധികളെ വിമർശിക്കുകയും ക്വാറന്റൈനിൽ പോകണമെന്ന് പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി കൊവിഡ് രോഗികളെ സന്ദർശിക്കുകയും തൊട്ടടുത്ത് നിന്ന് സംസാരിക്കുകയും ചെയ്ത മന്ത്രി എ.സി മൊയ്തീനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ നാടകമല്ലേ? പോത്തൻകോട് സ്കൂളിൽ പിഞ്ചു കുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച മന്ത്രി കടകംപള്ളിക്കെതിരെ ലോക്ക് ഡൗൺ ലംഘനത്തിന് കേസെടുക്കാതെ യോഗത്തിലും സമരത്തിലും പങ്കെടുത്തതിന് അടൂർ പ്രകാശ് എം.പിക്കും ശബരീനാഥൻ എം.എൽ.എയ്ക്കുമെതിരെ കേസെടുത്തു. ഓടി നടന്ന് പരിപാടികൾ സംഘടിപ്പിക്കുന്ന മന്ത്രി സുനിൽകുമാറിനെതിരെ നടപടി ഇല്ല. കൊറോണ വൈറസ് മന്ത്രിമാരെ ബാധിക്കില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും ചെന്നിത്തല ചോദിച്ചു.

അ​തി​ർ​ത്തി​യി​ൽ​ ​പോ​യാ​ൽ​ ​കേ​ൾ​ക്കാം
മ​ല​യാ​ളി​യു​ടെ​ ​നി​ല​വി​ളി​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​തി​ർ​ത്തി​യി​ൽ​ ​പോ​യാ​ല​റി​യാം​ ​മ​ല​യാ​ളി​ക​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ദൈ​ന്യ​ത​യും​ ​നി​ല​വി​ളി​യു​മെ​ന്ന് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​യു.​ഡി.​എ​ഫ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​രാ​ഷ്ട്രീ​യ​നാ​ട​കം​ ​ക​ളി​ക്കു​ക​യാ​ണെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ആ​രോ​പ​ണ​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഈ​ ​ഘ​ട്ട​ത്തി​ൽ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​വും​ ​ആ​രും​ ​കാ​ണു​ന്നി​ല്ല.​ ​പ​ക്ഷേ​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​ ​ചൂ​ണ്ടി​ക്കാ​ട്ടാ​തി​രി​ക്കാ​നാ​വി​ല്ല.​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​ഇ​തു​വ​രെ​ ​പൂ​ർ​ണ​മാ​യി​ ​സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​വാ​ള​യാ​റി​ൽ​ ​യു.​ഡി.​എ​ഫ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​പോ​യ​ശേ​ഷ​മാ​ണ് ​അ​വി​ട​ത്തെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ച്ച​ത്.​ ​അ​വ​രെ​ ​ക്വാ​റ​ന്റൈ​നി​ലാ​ക്കി​യ​ത് ​ശ​രി​യാ​ണോ​യെ​ന്ന്
ജ​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്ക​ട്ടെ.
ജ​ന​പ്ര​തി​നി​ധി​ക​ളെ​ ​ക്വാ​റ​ന്റൈ​നി​ലാ​ക്കി​യ​തി​നെ​ ​ന്യാ​യീ​ക​രി​ക്കാ​നാ​ണ് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​മ​റ്റു​ദ്യോ​ഗ​സ്ഥ​രെ​യും​ ​നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ​മാ​റ്റി​യ​ത്.​ ​ലോ​ക്ക് ​ഡൗ​ണി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​പാ​ക്കേ​ജ് ​സാ​ധാ​ര​ണ​ ​ജ​ന​ങ്ങ​ളെ​ ​പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള​താ​ണ്.​ ​ചെ​റു​കി​ട​ ​സം​രം​ഭ​ങ്ങ​ൾ​ക്കും​ ​കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.​ ​പ​ക്ഷേ​ ​പ​ട്ടി​ണി​യി​ലാ​യ​ ​അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​എ​ന്തു​ ​സ​ഹാ​യ​മാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​പ്ര​ഖ്യാ​പി​ച്ച​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കാ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് ​ചു​മ​ത​ല.​ ​എ​ന്നാ​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​സ​ഹാ​യ​മി​ല്ല.
മ​ദ്യം​ ​പു​റ​ത്ത് ​വി​ൽ​ക്കാ​ൻ​ ​ബാ​റു​ക​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കാ​നു​ള്ള​ ​തീ​രു​മാ​നം​ ​ദൂ​ര​വ്യാ​പ​ക​ ​പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

വാ​ള​യാ​ർ​ ​സ​ന്ദ​ർ​ശ​നം
ക​ട​മ​:​യു.​ഡി.​എ​ഫ്

കൊ​ച്ചി​:​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​നി​റ​വേ​റ്റാ​നാ​ണ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​വാ​ള​യാ​റി​ൽ​ ​പോ​യ​തെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​പ​റ​ഞ്ഞു.​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​ലം​ഘി​ച്ചി​ട്ടി​ല്ല.​ ​സി.​പി.​എ​മ്മും​ ​സ​ർ​ക്കാ​രു​മാ​ണ് ​പ്ര​ശ്നം​ ​രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച​തെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
മ​ല​യാ​ളി​ക​ൾ​ ​സ​ഹാ​യം​ ​തേ​ടി​ ​വി​ളി​ച്ച​പ്പോ​ഴാ​ണ് ​അ​വ​ർ​ ​ചെ​ന്ന​ത്.​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​പോ​കാ​ൻ​ ​പ​റ​യേ​ണ്ട​ത് ​ആ​രോ​ഗ്യ​ ​വ​കു​പ്പാ​ണ്.​ ​അ​തി​നു​മു​മ്പ് ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണ്.
ഹോ​ട്ട്സ്പോ​ട്ടു​ക​ൾ​ ​വ​രു​ന്ന​തി​ന് ​മു​മ്പ് ​മ​ല​യാ​ളി​ക​ളെ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ചി​ല്ല.​ ​ആ​വ​ശ്യ​ത്തി​ന് ​ക്വാ​റ​ന്റൈ​ൻ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കാ​തി​രു​ന്ന​താ​ണ് ​പ്ര​ശ്ന​ങ്ങ​ൾ​ ​സൃ​ഷ്ടി​ച്ച​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.