gym

ബോളിവുഡ് നടന്മാരുടെ സിക്‌സ് പാക്ക് കണ്ട് അസൂയപ്പെടുന്ന പല മലയാളികളെയും കാണാം. ഇവർക്ക് ഇതു തന്നെയല്ലേ പണി, പണിക്കും പോകേണ്ട വേറൊന്നും ചിന്തിക്കുകയും വേണ്ട എന്ന് കരുതുന്നവരാണ് എന്നാ ഇങ്ങനെ കരുതുന്നവരോടായി ഒരു കാര്യം. നമ്മുടെ ശരീരമാണ് നമ്മുടെ ആരോഗ്യം. അത് ഓർമ്മയിൽ വച്ചാൽ നന്ന്. ഫിറ്റ്‌നസ്സ് സെന്ററിൽ പോയി കഷ്ടപ്പെടാതെ ഫിറ്റ്‌നസ്സ് നിലനിർത്താൻ കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ നിങ്ങൾക്കും ഒരു കൊച്ചു ജിംനേഷ്യം തുടങ്ങാം. ഹോം ജിം എന്ന ആശയത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. യുവാക്കളുള്ള പല വീടുകളിലും ഇന്ന് വർക്ക് ഔട്ട് ചെയ്യാൻ മാത്രമായി ഒരു മുറി ഒരുക്കുന്നത് ട്രെന്റായി വരുന്നുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിൽ മലയാളി മറക്കുന്ന കാര്യമാണ് അവരുടെ ആരോഗ്യം. വീട്ടിലിരുന്നു കൊണ്ടുതന്നെ ആരോഗ്യം സംരക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ?

നമ്മുടെ ശരീരത്തിനാവശ്യമായ വ്യായാമം നമുക്ക് അറിഞ്ഞു ചെയ്യാൻ ഹോം ജിമ്മുകൾ നിങ്ങളെ സഹായിക്കും. ചുരുങ്ങിയ ചെലവിൽ ഇത്തരം ജിം ഉപകരണങ്ങൾ ഓൺലൈൻ വഴി ഇന്ന് ലഭ്യമാണ്. ഒരു വർക്ക് ഔട്ട് റൂം വീട്ടിൽ തന്നെ ഒരുക്കിയാൽ അത് അവിടെയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപകാരപ്രദമാണ്. പ്രത്യേകിച്ചും വീട്ടമ്മമാർക്കും യുവതികൾക്കും. പുറത്തിറങ്ങി ജിമ്മിൽ പോയി മറ്റുള്ളവരുടെ കൂട്ടത്തിനിടയിൽ നിന്ന് വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം എന്നതുതന്നെ വലിയ കാര്യം. ജോലിത്തിരക്കുള്ളവരാണെങ്കില്‍ ഫിറ്റ്‌നസ്സ് സെന്ററിന്റെ പ്രവർത്തന സമയത്തിനു കാത്തുനില്‍ക്കാതെ ഇഷ്ടമുള്ള സമയത്ത് ചുരുക്കം ചില വർക്കൗട്ടുകള്‍ നമ്മുടെ ആവശ്യത്തിനനുസരിച്ച് ചെയ്യാം. വീട്ടിൽ വർക്ക് ഔട്ട് തുടങ്ങും മുൻപ് ജിമ്മിൽ പോയി മികച്ചൊരു ട്രെയിനറിൽ നിന്ന് വ്യായാമ രീതികളും ഭക്ഷണ ക്രമവും പഠിക്കേണ്ടതായുണ്ട്. ഓരോ ശരീരഭാഗത്തിനും ഓരോ വ്യായാമമുറയാണ്.

പല പല ഭാരങ്ങളിലുള്ള ഡംബലുകളും ബാറുകളും ഡിസ്‌കുകളുമുണ്ട്. ഇതൊക്കെ മനസിലാക്കാതെ കളിച്ചാൽ ഭാവിയിൽ നിങ്ങൾക്ക് ദോഷം ചെയ്‌തേക്കാം. തുടക്കത്തിൽ ഒരു ട്രെയിനറുടെ സഹായം തേടി പഠിച്ച് വ്യായാമമുറകൾ മനസിലാക്കിക്കഴിഞ്ഞാൽ സ്വന്തമായി വീട്ടിൽ പരിശീലനം തുടങ്ങാവുന്നതാണ്. വർക്ക് ഔട്ട് ചെയ്യുന്നവരുടെ പ്രായം കണക്കിലെടുത്താകണം ഹോം ജിം ഉപകരണങ്ങൾ ഒരുക്കേണ്ടത്. 20-40 വയസ്സുള്ളവർക്ക് ചെയ്യുന്ന വ്യായാമമുറകൾ ആയിരിക്കില്ല പ്രായമായവർക്ക്. സത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായിരിക്കും. വാം അപ്പ് വ്യായാമങ്ങളാണ് തുടക്കക്കാർക്ക് ഉത്തമം. സ്‌കിപ്പിങ് റോപ്പ്, ഡംബൽ, ബാർ, പുഷ് അപ്പ് ബാറുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെട്ട ഹോം ജിം പാക്കുകൾ ഓൺലൈൻ സൈറ്റുകളിൽ 1000 രൂപ മുതൽ ലഭ്യമാണ്. ഡംബലിന്റെ തൂക്കത്തിനനുസരിച്ചും ഉപകരണത്തിന്റെ മാറ്റമനുസരിച്ചും വില ഏറിവരും. ഒരു കൊച്ചു ഹോം ജിം മനോഹരമായി ഒരുക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

ഡംബലുകൾ

ഡംബലുകൾ ഉപയോഗിച്ച് ധാരാളം വ്യായാമ രീതികളുണ്ട്. ആദ്യമായി ഒരു തുടക്കക്കാരന്‍ വ്യായാമം തുടങ്ങുന്നതു തന്നെ ഇതിലാണ്. ഒരു കിലോ മുതൽ മുകളിലോട്ട് ഡംബലുകൾ ലഭ്യമാണ്. കറുത്ത റബർ കോട്ടിങ്ങോടു ഷഡ്ഭുജ ആകൃതിയിലുള്ള ഡംബൽ ആയിരിക്കും സാധാരണ ഇരുമ്പ് ഡംബലിനെക്കാളും ഈടു നില്‍ക്കുക. ഇതായിരിക്കും വ്യായാമം ചെയ്യാൻ കൂടുതൽ സുഖപ്രദം. ഒരു കിലോയുടെ സെറ്റ് തുടങ്ങി മുകളിലേക്ക് നാലോ അഞ്ചോ സെറ്റ് ഡംബലുകൾ തുടക്കത്തിൽ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വെയ്റ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഡംബലുകളും ലഭ്യമാണ്. ഇവയ്ക്ക് സ്വല്‍പം പണം അധികം ചെലവാക്കേണ്ടി വരും.

കെറ്റിൽ ബെൽ

മിക്കവരും കെറ്റിൽ ബെല്ലിനെക്കാളും പ്രാധാന്യം കൊടുക്കുന്നത് ഡംബലിനാണ്. എന്നാൽ കെറ്റിൽ ബെല്ലിന് അതിന്റേതായ ഗുണമുണ്ട്. കെറ്റിൽ ബെൽ ഉപയോഗിച്ചു കഴിഞ്ഞാലേ ഡംബലിന്റേതിനു വ്യത്യസ്തമായി ശരീരത്തിലെ പിടുത്തം മനസിലാകൂ. മിനുസമുള്ള പിടിയുള്ള കുറഞ്ഞ സൈസിലുള്ള കെറ്റിൽ ബെൽ തുടക്കത്തിൽ വാങ്ങി ഉപയോഗിക്കാവുന്നതാണ് കെറ്റിൽ ബെൽ മിക്കവരും കെറ്റിൽ ബെല്ലിനെക്കാളും പ്രാധാന്യം കൊടുക്കുന്നത് ഡംബലിനാണ്. എന്നാൽ കെറ്റിൽ ബെല്ലിന് അതിന്റേതായ ഗുണമുണ്ട്. കെറ്റിൽ ബെൽ ഉപയോഗിച്ചു കഴിഞ്ഞാലേ ഡംബലിന്റേതിനു വ്യത്യസ്തമായി ശരീരത്തിലെ പിടുത്തം മനസിലാകൂ. മിനുസമുള്ള പിടിയുള്ള കുറഞ്ഞ സൈസിലുള്ള കെറ്റിൽ ബെൽ തുടക്കത്തിൽ വാങ്ങി ഉപയോഗിക്കാവുന്നതാണ് ..

അഡ്ജസ്റ്റബിൾ ബെഞ്ച്

പല രൂപത്തിലുള്ളത് വിപണിയിൽ ലഭ്യമാണ്. ഇതും മെഷീൻ എക്‌സർസൈസ് അല്ലാതെ പല രീതിയിൽ ശരീരഭാഗത്തിനനുസരിച്ച് മാറി മാറി ചെയ്യാവുന്ന ഒന്നാണ്. കൈ, കാൽ , നെഞ്ച്, വിംഗ്‌സ്, വയർ അങ്ങനെ മാറി മാറി ഓരോ വ്യായാമമുറകൾ ബാർ ബെൽറ്റ് ഉപയോഗിച്ച് ചെയ്യാം. ഇതിൽ ഇടുന്ന ഡിസ്‌കിന്റെ ഭാരം അനുസരിച്ച് നിങ്ങളിലെ ശരീരത്തിന്റെ മാറ്റം നിങ്ങൾക്ക് അറിയാൻ സാധിക്കും. ബെഞ്ച് പ്രസ്, ബെന്റ് ഓവർ റോ, ബാക്ക് സ്‌ക്വാട്ട്, ഡെഡ് ലിഫ്റ്റ്, ഓവർഹെഡ് പ്രസ് അങ്ങനെ പല രീതിയിലുള്ള വ്യായാമങ്ങളുണ്ട്. രണ്ടു കിലോയിൽ തുടങ്ങി ഡിസ്‌കുകൾ സെറ്റായി വാങ്ങാൻ ലഭിക്കും. നെഞ്ചിനാണ് വ്യായാമം നൽകുന്നത് എങ്കിൽ സാധാരണ ഒരാൾക്ക് എളുപ്പത്തിൽ 10 കിലോയുടെ ഡിസ്‌ക് ഇട്ട് ബാർ ബെൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഭാരം കൂട്ടുന്നതിനനുസരിച്ച് നിങ്ങളുടെ സ്റ്റാമിനയും ശക്തിയും ഫിറ്റ്‌നസ് ലെവലും വർധിപ്പിക്കാൻ സാധിക്കും. മാറ്റ്, റോപ്, എയർ റോവർ, പുഷ് അപ് സ്റ്റാന്റ്, എക്‌സർസൈസ് ബോൾ, പുള്ള് അപ്പ് ഫ്രെയിം തുടങ്ങിയവയും മുകളിൽ പറഞ്ഞ ഉപകരണത്തിനു പുറമേ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വലിയ ഉപകരണങ്ങളായ ട്രെഡ് മിൽ , പവർ കേജ്, പവർ ടവർ, ഹെവി ബാഗ് തുടങ്ങിയവ ആവശ്യമെങ്കിൽ മാത്രം വാങ്ങി ഹോം ജിം ഒരുക്കാം.