ആര്യനാട്: പറണ്ടോട്ട് രാജേന്ദ്രൻ കാണിയുടെ ദുരൂഹ മരണത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആവശ്യപ്പെട്ടു.സംഭവം നടന്ന് ദിവസങ്ങൾകഴിഞ്ഞിട്ടും ഇതുവരെ പൊലീസ് എഫ്.ഐ.ആർ പോലും തയ്യാറാക്കിട്ടില്ല. എസ്.സി, എസ്.ടി നിയമമനുസരിച്ച് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട രാജേന്ദ്രൻ കാണിയുടെ കുടുംബത്തിന് അടിയന്തരമായി ലഭിക്കേണ്ട ധനസഹായം പോലും ലഭിച്ചിട്ടില്ല.ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്,സെക്രട്ടറി വേണു ഗോപാൽ,സംസ്ഥാന പട്ടികവർഗ മോർച്ച വൈസ് പ്രസിഡന്റ് സരസ്വതി,യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം കടമ്പനാട് രഞ്ജിത്ത്,ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സജി.എം.എസ്,പഞ്ചായത്ത് പ്രസിഡന്റ് സുനിൽ എന്നിവരും പങ്കെടുത്തു.