തിരുവനന്തപുരം: വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിലെ അദ്ധ്യാപകനും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) കിളിമാനൂർ ഉപജില്ലാ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗവുമായ സി.എസ്.ആദർശിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ തിരുവനന്തപുരം റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ആ‌ദർശിനെ സസ്പെൻന്റ് ചെയ്തതെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും കെ.പി.എസ്.ടി.എ പറഞ്ഞു. കെ.പി.എസ്.ടി.എ റവന്യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്,സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,ട്രഷറർ ഷമീം കിളിമാനൂർ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.