air

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്ന പ്രത്യേക വിമാനങ്ങളുടെ രണ്ടാം ഷെഡ്യൂളിൽ കേരളത്തിലേക്ക് 23 വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 26 വിമാനങ്ങളുണ്ടാകും. നേരത്തേ പ്രഖ്യാപിച്ച ആറ് വിമാനങ്ങൾ ഉൾപ്പെടെ യു.എ.ഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 12 വിമാനങ്ങൾ ഷെഡ്യൂളിലുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഷെഡ്യൂളിലെ 36 വിമാനങ്ങളിൽ 34 എണ്ണം ഗൾഫിൽ നിന്നും രണ്ടെണ്ണം മലേഷ്യയിലെ ക്വാലലംപൂരിൽ നിന്നുമാണ്. യു.എ.ഇയിൽ നിന്ന് ആറ് അധിക സർവീസുകളും ദോഹ, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ഓരോ വിമാനങ്ങളുമാണ് പുതിയ സർവീസിലുള്ളത്. നാളെ ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും അബുദാബിയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും വിമാനമുണ്ടാകും.


മേയ് 17 (സർവീസ്, പുറപ്പെടൽ സമയം)
ദുബായ് - കൊച്ചി (ഉച്ചയ്ക്ക് 12:15)
മസ്‌കറ്ര് - തിരുവനന്തപുരം (ഉച്ചയ്ക്ക് 01:15)
അബുദാബി - കൊച്ചി (വൈകു. 03:15)
ദുബായ് - കണ്ണൂർ (വൈകു. 03:30)
മേയ് 18
അബുദാബി - കൊച്ചി (വൈകു. 03:15)
ദോഹ - കോഴിക്കോട് (വൈകു. 03:35)
മേയ് 19
കുവൈത്ത് - കണ്ണൂർ (ഉച്ചയ്ക്ക് 02:10)
ദോഹ - കണ്ണൂർ (വൈകു. 06:40)
മേയ് 20
ദുബായ് - കൊച്ചി (ഉച്ചയ്ക്ക് 01:00)
കുവൈത്ത് - തിരുവനന്തപുരം (ഉച്ചയ്ക്ക് 01:45)
സലാല - കോഴിക്കോട് (വൈകു. 03:25)
മേയ് 21
മസ്‌കറ്റ് - കോഴിക്കോട് (ഉച്ചയ്ക്ക് 11:25)
ദോഹ - കൊച്ചി (ഉച്ചയ്ക്ക് 02:05)
ദുബായ് - തിരുവനന്തപുരം (വൈകു. 03:00)
മേയ് 22
ബെഹ്‌റൻ - തിരുവനന്തപുരം (ഉച്ചയ്ക്ക് 01:35)
മസ്‌കറ്റ് - കണ്ണൂർ (ഉച്ചയ്ക്ക് 02:45)
ദുബായ് - കൊച്ചി (വൈകു. 03:15)
മേയ് 23
ദുബായ് - തിരുവനന്തപുരം (വൈകു. 01:45)
മസ്‌കറ്റ് - കൊച്ചി (ഉച്ചയ്ക്ക് 01:45)
അബുദാബി - കണ്ണൂർ (ഉച്ചയ്ക്ക് 02:30)

ദുബായ് - കോഴിക്കോട് (ഉച്ചയ്ക്ക് 03:10)
മസ്‌കറ്റ് - തിരുവനന്തപുരം (ഉച്ചയ്ക്ക് 03:45)