നെടുമങ്ങാട്: വൈദ്യുതി ബോർഡിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസുകർക്ക് മുന്നിൽ ധർണ നടത്തി. നെടുമങ്ങാട് അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ ഓഫീസ് പടിക്കൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആർ.ആർ. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. നരുവാമൂട് ജോയി, കെ.ജെ. ബിനു, അമിനുദീൻ, ഫാത്തിമ, ഹാഷിം റഷീദ്, സുബാഷ്, കൊല്ലങ്കാവ് സജി, ശ്രീജിത്ത്, ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു. ചുള്ളിമാനൂർ ഓവർസിയർ ഓഫീസ് നടയിൽ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ഷിബു റാവുത്തർ, മന്നൂർക്കോണം രാജേഷ്, എം.ബിജോയ്, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.