നെടുമങ്ങാട് :സംസ്ഥാന സർക്കാരിന്റെ ആഹ്വാനമേറ്റെടുത്ത് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി
ഡിവൈ.എഫ്.ഐ പനവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ യൂണിറ്റുകളിലും മത്സ്യക്കൃഷി ആരംഭിക്കുവാൻ തീരുമാനിച്ചു. പേരയത്ത് നടന്ന മേഖലാ തല ഉദ്ഘാടനം ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ഷിജൂഖാൻ നിർവ്വഹിച്ചു. നിലവിൽ പേരയം, കല്ലിയോട് യൂണിറ്റുകളുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. മറ്റ് യൂണിറ്റുകളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. എൽ.എസ്. ലിജു, എസ്. കവിരാജ് , ജാബിൻ ഖാൻ, അനന്തു, അനീഷ്, കൃഷ്ണചന്ദ്രൻ, അജിൻ, രാഹുൽ, വിനീത, പി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.