തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്നലെ വൈകിട്ട് കേരളത്തിന് മുകളിലൂടെ കടന്നുപോയി. വൈകിട്ട് 7.21 ന് ആകാശത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് ഒരു നക്ഷത്രത്തെപ്പോലെ ഉദിച്ചുയർന്ന് 7.28ന് വടക്കു കിഴക്ക് ഭാഗത്ത് മറഞ്ഞു. 6 മിനിട്ട് 41 സെക്കൻഡ് നഗ്ന നേത്രങ്ങളാൽ കാണാനായി. ബഹിരാകാശത്ത് 400 കി.മീ. ഉയരത്തിൽ ദിവസവും 16 തവണ ഭൂമിയെ ചുറ്റുകയാണ് പടുകൂറ്റൻ ബഹിരാകാശ നിലയം. നാസയുടെ നേതൃത്വത്തിൽ അഞ്ച് സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണ്.