നെയ്യാറ്റിൻകര : മാരായമുട്ടം ഇന്ദിരാജി കലാകായിക സാസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ശ്രീകാരുണ്യ മിഷൻ റസിഡൻഷ്യൽ സ്കൂളിൽ മാസ്കും സാനിറ്റൈസറും കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്.അനിലും,ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനും ചേർന്ന് വിതരണം ചെയ്തു.വേദി പ്രസിഡന്റ് മാരായമുട്ടം ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു.അയിരൂർ സുഭാഷ്,പ്രിൻസിപ്പൽ അനിത,ഡോ.രാധാരമണൻനായർ,മണ്ണൂർ മനോജ്,മാരായമുട്ടം രാജേഷ്,സുരേഷ്കുമാ‌ർ, അനിൽ പുന്നറത്തലയ്ക്കൽ,അനൂപ് തുടങ്ങിയവർ പങ്കെടുത്തു.