pinarayi-vijayan
pinarayi

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചകളിലെ അവധി തുടരണോയെന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ഏതായാലും അവധിയുണ്ടാകും. ഇനിയങ്ങോട്ടാണ് പുനഃപരിശോധിക്കുക. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ അതേപടി തുടരും.

സംസ്ഥാനത്ത് വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ മാർഗനിർദ്ദേശം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് 65 കേസുകൾ ഇന്നലെയെടുത്തു. തിരുവനന്തപുരത്ത് 53, കാസർകോട്ട് 11,കോഴിക്കോട് 1 എന്നിങ്ങനെയാണ് കേസുകൾ.

കൂട്ടം കൂടലിന് ഇളവില്ല

സംസ്ഥാനത്ത് ആൾക്കൂട്ടം പാടില്ലെന്ന നിർദ്ദേശത്തിൽ ഒരിളവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കാതെ കൂട്ടംകൂടി നിൽക്കാനുള്ള പ്രവണത നാട്ടിൽ ചിലയിടങ്ങളിലുണ്ടാകുന്നു. ചില ആരാധനാലയങ്ങളിൽ കൂട്ടപ്രാർത്ഥനകൾക്ക് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതൊന്നും തത്കാലം അനുവദിക്കാനാവില്ല.

രോഗബാധയുടെ തോതനുസരിച്ച് വയനാട് പ്രത്യേകം ശ്രദ്ധ വേണ്ട ജില്ലയായിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിലുള്ളവരെ അവിടം വിട്ട് എങ്ങോട്ടും സഞ്ചരിക്കാനനുവദിക്കില്ല.