കുഴിത്തുറ: ഇഞ്ചിവിളയിൽ സ്ഥാപിച്ചിട്ടുള്ള ചെക്ക്പോസ്റ്റിൽ കേരള വിജിലന്സ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി.വിജിലൻസ് ഡി.എസ്.പി അബ്‌ദുൾ വഹാബിന്റെ നേതൃത്വത്തിൽ ഒൻപത് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.വൈകിട്ട് 3 ന് ആരംഭിച്ച പരിശോധന 5:30 വരെ നീണ്ടു.ഇഞ്ചിവിള ചെക്ക്പോസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലോട്ട് വരുന്ന യാത്രക്കാരിൽ നിന്ന് കേരള പൊലീസ് കാശ് വാങ്ങിയ ശേഷം അതിർത്തി കടത്തി വിടുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ കാര്യമായിട്ട് ഒന്നും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.