തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്‌കീം സെൽ സംസ്ഥാനതലത്തിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുന്നു. 'ഫീനിക്സ് 2020' എന്ന് പേരിട്ട കലോത്സവം മേയ് 17, 18, 19 തീയതികളിൽ കൊല്ലം എഴുകോൺ ടി.കെ.എം ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്‌നോളജി എൻജിനിയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിലാണ് നടത്തുക. സാഹിത്യം, രംഗകല വിഭാഗങ്ങളിലായി മുപ്പതോളം മത്സരങ്ങളുണ്ടാവും. 'കൊവിഡ്19ന് ശേഷമുള്ള സാമൂഹിക ചുറ്റുപാട്' എന്ന ആശയത്തിലൂന്നിയായിരിക്കും കലാമേള. ഫോൺ- 8086228684, 6282454085