തിരുവനന്തപുരം: ഒന്നാം ക്ളാസിലേക്കുള്ള സ്കൂൾ പ്രവേശന നടപടികൾ ഈ മാസം 18 നും യു.പി, ഹൈസ്കൂൾ പ്രവേശനം, ടി.സി. വിതരണം എന്നിവ 20 നും ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പ്രവേശനത്തിനായി സ്കൂളുകളിൽ നേരിട്ടെത്താം. സാമൂഹ്യ അകലവും സുരക്ഷാ മാർഗനിർദ്ദേശങ്ങളും പാലിക്കണം. ഒാൺലൈനിലൂടെ പ്രവേശനം നേടാൻ കൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം അദ്ധ്യയനം എന്ന് തുടങ്ങണമെന്നതിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.