പാറശാല:കൊറോണയുടെ മറവിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച നടപടിക്കെതിരെ കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി കെ.എസ്.ഇ.ബി ഉദിയൻകുളങ്ങര സെക്ഷൻ ആഫീസിന് മുന്നിൽ ധർണ നടത്തി.മുൻ എം.എൽ.എ ആർ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് അയിര സുരേന്ദ്രൻ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ,എം.ആർ.സൈമൺ,അഡ്വ.എം.ബെനഡിക്ട്,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,എസ്. ഉഷാകുമാരി, കെ.പി.സി.സി അംഗം പൊഴിയൂർ ജോൺസൺ,മണ്ഡലം പ്രസിഡൻറുമാരായ അഡ്വ.എൻ.രജ്ഞിത്റാവു,രാജശേഖരൻ നായർ,അഡ്വ.എൻ.സിദ്ധാർത്ഥൻ നായർ,സി.എ.ജോസ് തുടങ്ങിയവർ പങ്കെടുത്തു.