തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാർ കർഷകർക്കും സാധാരണ ജനവിഭാഗങ്ങൾക്കുമൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികളെന്ന് ബി.ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കാർഷികോത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു. . ഔഷധ കൃഷിക്ക് 4000 കോടി നീക്കിവച്ചത് കേരളത്തിന് പ്രയോജനപ്പെടുത്താനാകും. 13,343 കോടിയാണ് മൃഗസംരക്ഷണ മേഖലയിൽ രോഗനിയന്ത്രണത്തിനുമാത്രമായി നീക്കിവച്ചിരിക്കുന്നത്. ക്ഷീരമേഖലയിലെ ഇടപെടൽ കേരളത്തിലും വലിതോതിൽ പ്രയോജനകരമാകും. ക്ഷീരോത്പാദന അടിസ്ഥാന വികസനത്തിന് 15000 കോടിയാണ് നൽകുന്നത്. ക്ഷീര സഹകരണ സംഘങ്ങൾക്ക് 5000 കോടി നൽകുന്നത് രണ്ട് കോടി കർഷകർക്ക് പ്രയോജനം ചെയ്യും. രണ്ടു ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. . കോറോണ പ്രതിസന്ധിക്കാലത്ത് മാന്ദ്യത്തിലായ കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകുന്ന സമഗ്രപാക്കേജാണിതെന്ന് സുരേന്ദ്രൻ പറഞ്ഞു.