പാറശാല:കാരോട് പഞ്ചായത്തിൽ കോൺഗ്രസ് കാരോട് വാർഡ് കമ്മിറ്റി നടപ്പിലാക്കുന്ന സൗജന്യ മാസ്ക് വിതരണം ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്‌ഘാടനം ചെയ്തു.ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എസ്.അയ്യപ്പൻ നായർ, മണ്ഡലം പ്രസിഡന്റ് സിദ്ധാർത്ഥൻ നായർ,പഞ്ചായത്ത് അംഗം.ടി.തങ്കരാജൻ,ബ്ലോക്ക് സെക്രട്ടറി ദാനരാജ്,പ്രഫഷണൽ കോൺഗ്രസ് പ്രതിനിധി അജീഷ് കുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനു,കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ എസ.കെ,വാർഡ് പ്രസിഡന്റ് ഭുവനചന്ദ്രൻ നായർ,ജെയിംസ്,വി.വിനോദ്,പ്രമോദ് ബാബു,വിജയദാസ്,ബിജു തുടങ്ങിയവർ പങ്കെടുത്തു.