വട്ടിയൂർക്കാവ്: യുവ ലേഡി ഡോക്ടറുടെ പിതാവിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റ് ചെയ്തു. നെട്ടയം സ്വദേശി ഷെഫീഖ് (32) ആണ് അറസ്റ്റിലായത്. നെട്ടയം സ്വദേശിയും ഡോക്ടറുമായ ഫസീലയുടെ പിതാവ് മുഹമ്മദ് നിസാറിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാവിലെ 6നായിരുന്നു സംഭവം. വാക്കുതർക്കത്തിൽ തുടങ്ങിയ പ്രശ്നം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.ഡോക്ടറുടെ വീടിനോട് ചേർന്നുള്ള കൺസൾട്ടിംഗ് സെന്ററിലായിരുന്നു സംഭവം.ഡോക്ടറുടെ പരാതിയെ തുടർന്നാണ് വട്ടിയൂർക്കാവ് സി.ഐ എ.എസ് ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.