തിരുവനന്തപുരം: കട്ടിംഗ് മെഷീൻ കൊണ്ട് കൈവിരലുകൾ അറ്റുപോയ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ വിരലുകൾ മൈക്രോവാസ്‌കുലർ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്ത് എസ്.കെ ഹോസ്‌പിറ്റൽ. ഇടതുകൈയിലെ നാല് വിരലുകൾ പൂർണമായും അറ്റ നിലയിലായിരുന്നു. 9 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വിരലുകൾ തുന്നിച്ചേർത്തത്. ഒരു മി.മി വണ്ണമുള്ള നേർത്ത രക്തക്കുഴലുകളും ഞരമ്പുകളും, ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് നേർത്ത ശസ്ത്രക്രിയ നൂലുകൾ ഉപയോഗിച്ചാണ് വിരലുകൾ തുന്നിച്ചേർത്തത്. എസ്.കെ ആശുപത്രിയിലെ പ്ളാസ്റ്റിക്ക് സർജറി വിഭാഗത്തിലെ ഡോ.എസ്. ശ്രീലാലിന്റെ നേതൃത്വത്തിൽ ഡോ. ശരണ്യകൃഷ്ണൻ, ഡോ. കുക്കു.ജി, ഡോ. ര‌ഞ്ജിത്ത്.കെ.ആർ, ഡോ. ഹരികുമാർപിള്ള, സ്റ്റാഫ് നഴ്സുമാരായ ബിൻസ.എ, നീന.പി. രാജൻ എന്നിവര‌ടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.