മാള: പുത്തൻചിറ കരിങ്ങാച്ചിറ ഊരകത്ത് വീട്ടിൽ വേലായുധൻ (79) നിര്യാതനായി. സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: വാസുദേവൻ (കെ.എസ്.ആർ.ടി.സി മാള), വിശ്വനാഥൻ (പുത്തൻചിറ സർവ്വീസ് സഹകരണ ബാങ്ക്), വേണുഗോപാൽ (കൊച്ചിൻ ഷിപ്പ് യാർഡ്). മരുമക്കൾ: സിന്ധു ( വി.കെ രാജൻ സ്മാരക സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ, പുല്ലൂറ്റ്), രേഷ്മ.