kerala-university

തിരുവനന്തപുരം : യു.ജി.സിയുടെ നിർദ്ദേശം വകവയ്ക്കാതെ ധൃതി പിടിച്ച് പരീക്ഷ നടത്താനുള്ള നീക്കം കേരള സർവകലാശാല ഉപേക്ഷിച്ചു. നിലവിലെ ലോക്ക് ഡൗൺ അവസാനിക്കുന്ന 17ന് തൊട്ടുപിന്നാലെ അവസാന സെമസ്റ്റർ പരീക്ഷകൾ മാറ്റി. 21മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ പൊതുഗതാഗതം ആരംഭിക്കുകയാണെങ്കിൽ 26 മുതൽ നടത്തും. അല്ലെങ്കിൽ വീണ്ടും നീട്ടാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. മാറ്റിവച്ച പരീക്ഷകൾ ജൂലായിൽ നടത്താനാണ് യു.ജി.സി നിർദ്ദേശം. പരീക്ഷാ നടത്തിപ്പ് പഠിച്ച ഡോ.ബി.ഇക്ബാൽ അദ്ധ്യക്ഷനായ സമിതി ജൂണിൽ പരീക്ഷ നടത്താനാണ് ശുപാർശ ചെയ്തത്.