വാമനപുരം:എസ്.എൻ.ഡി.പി യോഗം സ്ഥാപക ദിനം വാമനപുരം യൂണിയൻ ശുചിത്വ ബോധവത്കരണ ദിനമായി ആചരിച്ചു.യൂണിയൻ ഭാരവാഹികളും പ്രവർത്തകരും യൂണിയൻ ഓഫീസിന് മുന്നിൽ മൺചിരാതുകളിൽ ഐക്യ ദീപം തെളിയിച്ചു.ലോക് ഡൗൺ മനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിന് ഡയറക്ട് ബോർഡ് അംഗങ്ങളായ എസ്.ആർ.രജികുമാർ, ലിനു നളിനാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയൻ കൗൺസിലർ സിജു വാഴത്തോപ്പുപച്ച,പഞ്ചായത്ത് കമ്മിറ്റി അംഗം ഡാനി സുരേന്ദ്രൻ,വാമനപുരം ശാഖ പ്രസിഡന്റ് മധുസൂദനൻ,ശാഖ സെക്രട്ടറി സുധാകരൻ എന്നിവർ പങ്കെടുത്തു .