indian-currency-value-dec

തിരുവനന്തപുരം : കൊവിഡ് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളിൽ ഭൂരിപക്ഷം പേർക്കും കിട്ടിയില്ല. സംസ്ഥാനത്ത് 9.5 ലക്ഷം പേരാണ് ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 8.62 ലക്ഷം പേർ 240 രൂപ വർഷിക അംശദായം അടയ്ക്കുന്നവരാണ്. എന്നാൽ മൂന്നു ലക്ഷത്തിൽ താഴെ പേർക്ക് മാത്രമാണ് 1000 രൂപ വീതം കിട്ടിയത്. തിരുവനന്തപുരം,​ കോഴിക്കോട് ജില്ലകളിലാണ് അംഗങ്ങൾ കൂടുതലുള്ളത്. തിരുവനന്തപുരം ജില്ലയിലെ 97,​000 അംഗങ്ങളിൽ 81,​000 പേരും കൃത്യമായി അംശദായം അടയ്ക്കുന്നവരാണ്. ഇവരിൽ 32,​000 പേർക്ക് മാത്രമാണ് പണം ലഭിച്ചത്.

അംശദായം അടച്ച എല്ലാവർക്കും സർക്കാരിന്റെ ധനസഹായം ലഭ്യമാക്കണമെന്നും തൊഴിലാളികളെ സമരത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സംസ്ഥാന തയ്യൽതൊഴിലാളി ഫെഡറേഷൻ (ബി.എം.എസ്) സെക്രട്ടറി എം.സനൽകുമാർ ആവശ്യപ്പെട്ടു.