പ്രണയിനി അഭയാ ഹിരൺമയിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സംഗീതസംവിധായകൻ ഗോപിസുന്ദർ. ഗായികയുമായി കുറേ വർഷങ്ങളായി ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലാണ് ഗോപിസുന്ദർ.
ഭാര്യ പ്രിയയിൽ നിന്ന് വിവാഹമോചനമാവശ്യപ്പെട്ട് ഗോപിസുന്ദർ സമർപ്പിച്ചിരിക്കുന്ന വിവാഹ മോചന ഹർജിയിൽ കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. പ്രിയയിൽ ഗോപിസുന്ദറിന് രണ്ട് കുട്ടികളുണ്ട്.
''നീയാണ് ഞാനിന്നും നിലനിനില്ക്കുന്നതിന്റെ കാരണം" എന്നാണ് അഭയയ്ക്കൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഗോപിസുന്ദർ കുറിച്ചത്.