ആര്യനാട്:എസ്.എൻ.ഡി.പി യോഗത്തിന്റെ 117ാം ജന്മവാർഷികാചരണം വിവിധ ശാഖകളിൽ വിവിധ പരിപാടികളോടെ നടന്നു. ഉഴമലയ്ക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി,ശാഖാ സെക്രട്ടറി സി.വിദ്യാധരൻ,സ്ക്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,ഭരണ സമിതിയംഗങ്ങളായഎസ്.ജയൻ,ടി.മോഹനൻ,സുബേഷ്,എസ്.അനിൽകുമാർ,എസ്.പ്രഭ,പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ദീപം തെളിയിച്ചു.പൂവച്ചൽ ശ്രീധരപ്പണിക്കർ മെമ്മോറിയൽ ശാഖയിൽ ശാഖാ പ്രസിഡന്റ് സി.ആർ.ഉദയകുമാർ,സെക്രട്ടറി ശശീന്ദ്രൻ,ശാഖാ ഭാരവാഹികൾ,വനിതാ സംഘം പ്രസിഡന്റ് ദേവകി എന്നിവരുടെ നേതൃത്വത്തിൽ ശാഖാ ആസ്ഥാനത്ത് മൺ ചെരാത് തെളിയിച്ചു.