പൂവാർ:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി മുക്കോല പി.എച്ച.സിയിലെ ജൂനിയർ പബ്ളിക്ക് നഴ്സായ ശ്രീകലയെ ആദരിച്ചു.എം.വിൻസെന്റ് എം.എൽ.എ,ഡി.സി.സി ജനറൽ സെക്രട്ടറി വി.എസ്.ഷിനു, മണ്ഡലം പ്രസിഡന്റ് എസ്.മുരുകൻ,പൂവാർ അശോകൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ശ്രീകലയുടെ അരുമാനൂരിലെ വീട്ടിലെത്തിയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.