കാഞ്ഞിരംകുളം:വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു.കാഞ്ഞിരംകുളം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന സമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.ജോണി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നേതാക്കളായ ശത്കുമാർ,നന്ദു.എസ്,ബാബു,അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.