വർക്കല: ചെമ്മരുതി പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശ് ഭൂമി കൃഷി യോഗ്യമാക്കുവാൻ തീരുമാനിച്ചതായി പ്രസിഡന്റ് എ.എച്ച്.സലിം അറിയിച്ചു. തരിശായ 14 ഹെക്ടർ പാടശേഖരത്തിൽ നെൽകൃഷി,​ 20 ഹെക്ടർ കരഭൂമിയിൽ സമ്മിശ്ര കൃഷി,​10 ഹെക്ടറിൽ മരച്ചീനി എന്നിവ കൃഷിചെയ്യുന്ന പദ്ധതികളാണിത്. 2,​000 വീടുകളിൽ ഇടവിള കൃഷിയും അടുക്കളത്തോട്ടങ്ങളും ഒരുക്കും കൂടാതെ 200 വീടുകളിൽ വാഴ കൃഷിയും,​ ഗ്രോബാഗ് പച്ചക്കറി കൃഷിയും,​ ഫലവൃക്ഷതൈകളും നടും . 1150 വീടുകളിൽ മുട്ടകോഴികളെ വിതരണവും 150 വീടുകളിൽ ഷീരസമൃദ്ധി പദ്ധതിയും,​ 50 വീടുകളിൽ ആട് വളർത്തലും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.