ബാലരാമപുരം:മന്നോട്ടുകോണം വി.ടി.എം.എൻ.എസ്.എസ് കരയോഗത്തിന്റെ നേത്യത്വത്തിൽ നടന്ന സൗജന്യധാന്യക്കിറ്റ് വിതരണം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ കരയോഗത്തിലെ മുതിർന്ന അംഗം നീലകണ്ഠപിള്ളക്ക് നൽകി നിർവഹിച്ചു.കരയോഗം പ്രസിഡന്റ് ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തുളസീധരൻ നായർ,​രവീന്ദ്രനാഥൻ നായർ,​മോഹനകുമാരൻ നായർ,​കരയോഗം ഭാരവാഹികൾ വനിതാ സമാജം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.