വിതുര:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകുന്നത്തിനുള്ള ഫണ്ട് സമാഹരിക്കുന്നത്തിനായി ന്യൂസ്‌ പേപ്പർ ചലഞ്ചുമായി എ.ഐ.വൈ.എഫ്. പ്രവർത്തകർ രംഗത്തിറങ്ങി.പദ്ധതിയുടെ അരുവിക്കര മണ്ഡലം തല ഉദ്ഘാടനം പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയിൽ നിന്നും കേരളകൗമുദി പത്രം ഏറ്റുവാങ്ങി സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് നിർവഹിച്ചു.എ.ഐ.വൈ.എഫ് വിതുര മേഖല സെക്രട്ടറി സന്തോഷ്‌,സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി അനിതോമസ്,കല്ലാർ ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻപിള്ള,പേരയം ജോസ്,വിപിൻ,മുനീർ എന്നിവർ പങ്കെടുത്തു.