വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ താത്കാലിക ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഇവർക്ക് ലഭിച്ച ചെറിയ ശമ്പളത്തിൽ നിന്നും സ്വരുക്കൂട്ടിയ 15000രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ ഏൽപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. വിജുമോഹൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, സി.പി.എം വിതുര ഏരിയ കമ്മിറ്റി സെക്രട്ടറി എൻ. ഷൗക്കത്തലി, കെ. എസ്.ആർ.ടി.സി.ഐ. സി.എസ്. അജയകുമാർ, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി ഇ. സുരേഷ്, യൂണിറ്റ് സെക്രട്ടറി കെ. അശോക് കുമാർ, എസ്. ബിനു, സി. ഷിബു, എസ്. വിനോദ് കുമാർ, വി. ബിജുകുമാർ, എ. സിയാദ്, ആർ. സതീശൻ, എസ്. സുനിൽ, എം. മനോജ്‌കുമാർ, ജി. ജി. ജിജിത് എന്നിവർ പങ്കെടുത്തു.