ബാലരാമപുരം:കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റംസാൻ റിലീഫ് കിറ്റ് വിതരണം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.വിഴിഞ്ഞം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കരമന ബയാർ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി അബൂബക്കർ ബാലരാമപുരം,​ജില്ലാ സെക്രട്ടറി ബീമാപള്ളി സക്കീർ,​നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി വിഴിഞ്ഞം നൂറുദ്ദീൻ,​സെൻട്രൽ ജുമാ മസ്ജിദ് സെക്രട്ടറി നൗഷാദ്,​മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.