നെയ്യാറ്റിൻകര:കോവിഡുമായി ബന്ധപ്പെട്ട് അസംഘടിത തൊഴിലാളികൾക്ക് അടിയന്തര ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം. മുഹിനുദ്ദീൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ.അവനീന്ദ്രകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.പത്മകുമാർ,അഡ്വ.പി.സി.പ്രതാപ്,യൂണിയൻ മണ്ഡലം പ്രസിഡന്റ് സബീർഅലി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എം.സി.സെൽവരാജ്,ഗോപാലകൃഷ്ണൻനായർ,അമ്പലംരാജേഷ്,യൂണിയൻഭാരവാഹികളായ ഊരുട്ടുകാല സുരേഷ്,മണലൂർ ജയൻ,അജിത് കുമാർ അരുൺസേവ്യർ,മരുത്തൂർഷിബു എന്നിവർ സംസാരിച്ചു.