ബാലരാമപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിൽ പള്ളിച്ചൽ പഞ്ചായത്തിൽ ഉൾപ്പെട്ട പുന്നമൂട് ഭഗവതിനട റോഡ്,​ പുന്നമൂട് വെടിവെച്ചാൻകോവിൽ റോഡ്,​ പള്ളിച്ചൽ മാവറത്തല പകലൂർ റോഡ് എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. സർക്കാർ നിയന്ത്രണങ്ങളുള്ളതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് നിർമ്മാണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.ബി.എം.ബിസി നിലവാരത്തിൽ പുന:രുദ്ധരിക്കുന്ന റോഡുകൾക്ക് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഓട നിർമ്മാണം,​ ഫുട്ട് പാത്ത് നി‌ർമ്മാണം,​റോഡിന്റെ ഉപരിതലം ബി.എം.ബിസി ചെയ്തിട്ടുള്ള പുന:രുദ്ധാരണം എന്നിവയാണ് പദ്ധതിയിലുള്ളത്. യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.