maram

വക്കം: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിൽ കീഴാറ്റിങ്ങൽ പൊട്ടുവിളാകം ക്ഷേത്രത്തിന് മുകളിൽ മരം വീണ് ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ക്ഷേത്രത്തിന് പിന്നിൽ നിന്ന മരമാണ് രാത്രിയിൽ ഒടിഞ്ഞു ക്ഷേത്രത്തിന് മുകളിൽ വീണത്. ക്ഷേത്രഗോപുരവും, സമീപത്തെ ഉപദേവത ക്ഷേത്രത്തിന് മുന്നിലെ ഷീറ്റ് മേഞ്ഞ നടപ്പന്തലും തകർന്നു.