കല്ലമ്പലം:ലോക്ക് ഡൗണിൽ ഏഴു വയസിൽ താഴെയുള്ള കുരുന്നുകൾക്കായി കെ.ടി.സി.ടി സ്കൂൾ അധികൃതർ നടത്തിയ ഓൺലൈൻ ഫാഷൻ ഷോ ഏറെ ശ്രദ്ധേയമായി. കെ.ടി.സി.ടി സ്കൂളിലെ പ്ലേ ക്ലാസ്,എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലെ 400ൽ പരം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.പൂക്കൾ,ചെടികൾ, ഇലകൾ, വീട്ടിൽ വിളയിക്കുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയിൽ തീർത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് മത്സരങ്ങളിൽ പങ്കെടുത്തത്.കെ.ടി.സി.ടി ചെയർമാൻ പി.ജെ നഹാസ് യൂ ട്യൂബ് ചാനലിലൂടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, പ്രിൻസിപ്പൽമാരായ എം.എൻ മീര, എം.എസ്.ബിജോയ്‌, വൈസ് പ്രിൻസിപ്പൽമാരായ ബി.ആർ.ബിന്ദു, ഗിരിജാ രാമചന്ദ്രൻ, ഡി.എസ്.ബിന്ദു, ഡിപ്പാർട്ട്മെന്റ് മേധാവികളായ സ്മിതാ കൃഷ്ണ, ആർ.ജെ രാജി, റജീനാബീഗം, എസ്.ദിവ്യ, സൽമാ ജവഹർ, രാംകുമാർ, ഫാജിദാബീവി, വലിയവിള സമീർ, എഫ്.സബീന, സുജീന തുടങ്ങിയവരാണ് ഓൺലൈൻ പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഫാഷൻ ഷോ മത്സരങ്ങളിൽ ദേവാഞ്ജന, അബ്ദുൽ അഹമ്മദ് (പ്ലേക്ലാസ്), അമീർ അലി, ഹാദിയ മെഹ്റിൻ (എൽ.കെ.ജി), ദർശന, മുഹമ്മദ്‌ ഫർഹാൻ (യു.കെ.ജി) എന്നിവർ ഒന്നാം സ്ഥാനം നേടി.