വെള്ളറട: അതിർത്തിയിൽ രേഖകളില്ലാതെ എത്തിയ യുവാവിനെ പൊലീസ് പിടികൂടി ക്വാറന്റൈയിലേക്കി. കോട്ടയത്ത് നിന്ന് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച കോട്ടയം മുണ്ടക്കയം സ്വദേശി സച്ചിൻ ഫിലിപ്പാണ്(23) ഇന്നലെ പുലർച്ചെ വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ടപ്പൂവിലെ കൊവിഡ് ചെക്ക് പോസ്റ്റിൽ പിടിയിലായത്. വെള്ളറട സി.ഐ. ശ്രീകുമാർ, എസ്.ഐ. സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ആംബുലൻസിൽ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ച് ക്വാറന്റൈനിലാക്കി.