കിളിമാനൂർ :കുന്നുമ്മേൽ 264 ം നമ്പർ റേഷൻ കടയുടെ ലൈസൻസ് താലൂക്ക് സപ്ലൈ ഓഫീ സർ സസ്‌പെൻഡ് ചെയ്തു. റേഷൻ വിതരണം ചെയ്യുന്ന തിൽ ക്രമക്കേടുകളുണ്ടെന്ന കാർ ഡുടമകളുടെ പരാതിയെ തുടർ ന്നാണ് നടപടി. റേഷൻ സാധനങ്ങൾ ഉയർന്ന വിലയ്ക്കു മറിച്ചുവിൽക്കുന്നതായും കാർഡുടമകൾക്ക് റേഷൻ വിതര ണം ചെയ്യുന്നില്ലെന്നും ചോദിക്കു ന്നവരോട് മോശമായി പെരുമാറുന്നുവെന്നുമായിരുന്നു പരാതി. ഇതിനെ തു ടർന്ന് താലൂക്ക് സപ്ലൈ ഓഫീ സർ പി.കെ.അരുൺ, റേഷനി ങ് ഇൻസ്പെക്ടർമാരായ സുലൈ മാൻ, ബിജു എന്നിവരുടെ നേതൃ ത്വത്തിൽ കടയിൽ പരിശോധന നടത്തി. പരാതിയിൽ കഴമ്പുണ്ടെ ന്ന് കണ്ടെത്തിയതിനെ തുടർന്ന് കട സസ്‌പെൻഡ് ചെയ്യുകയായി രുന്നു. കാർഡുടമകൾക്ക് അടു ത്തുള്ള കടകളിൽനിന്ന് റേഷൻ വാങ്ങാം എന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.